കൊച്ചി : നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ സ്വീകാര്യതയും അംഗീകാരവുമാണ് ടി.ജെ. വിനോദിന്റെ വിജയമെന്ന് കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ പറഞ്ഞു. ഒരു പ്രകൃതിക്ഷോഭം കൊണ്ട് അതിനെ മറച്ചുവയ്ക്കാൻ കഴിയില്ല.

ടി.ജെ. വിനോദ് കഴിവ് തെളിയിച്ചത് നഗരസഭയിലെ കൗൺസിലർ എന്ന നിലയിലാണ്. കോർപ്പറേഷൻ ഭരണവും വിലയിരുത്തപ്പെട്ടു. വിനോദ് പൊതുപ്രവർത്തനം നടത്തിയത് നഗരസഭയിലെ കൗൺസിലർ, ചെയർമാൻ, ഡപ്യൂട്ടി മേയർ എന്നീ നിലകളിലാണ്.