കൊച്ചി : എറണാകുളത്തെ ജനാവലിയും യു.ഡി.എഫ് പ്രവർത്തകരും നൽകിയ ആത്മാർത്ഥമായ സ്നേഹത്തിന്റെ പ്രതീകമാണ് വിജയമെന്ന് ടി.ജെ. വിനോദ് പറഞ്ഞു. എറണാകുളത്തെ ജനങ്ങൾക്കും യു.ഡി.എഫ് പ്രവർത്തകർക്കും വിജയം സമർപ്പിക്കുന്നു.
വോട്ടെടുപ്പ് മാറ്റിവയ്ക്കുമോയെന്നു പോലും ജനങ്ങൾ ആശങ്കപ്പെട്ട പ്രതികൂലമായ കാലാവസ്ഥയായിരുന്നു. പേമാരിയെ വെല്ലുന്ന മഴയായിരുന്നു വോട്ടെടുപ്പ് ദിവസം. 25,000 വോട്ടുകൾ പോൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
എൽ.ഡി.എഫ് സർക്കാരിനെതിരായ വിധിയെഴുത്ത് കൂടിയാണ്. യു.ഡി.എഫിനും നഗരസഭയ്ക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുവനും ജനങ്ങൾ തള്ളിക്കളഞ്ഞു. നഗരസഭാ ഭരണത്തിന് ലഭിച്ച ക്ളീൻ ചിറ്റാണ് വിജയം.