കൊച്ചി: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ മധുരപലഹാര വിതരണം നടത്തി. ടി.ജെ.വിനോദ് കേക്ക് മുറിച്ചു. ഹൈബി ഈഡൻ എം.പി, വി.ഡി.സതീശൻ എം.എൽ.എ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോൾ , സംസ്ഥാന ജനറൽ സെക്രട്ടറി മാലിനി കുറുപ്പ്, കെ.പി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എംആർ.അഭിലാഷ്, ജോസഫ് ആന്റണി, പി.ഡി.മാർട്ടിൻ, ജോഷി പള്ളൻ എന്നിവർ നേതൃത്വം കൊടുത്തു.