mosc
ശസ്ത്രക്രിയ പൂർത്തിയായ ആദ്യ സംഘം ഡോക്ടർമാരോടൊപ്പം.

കോലഞ്ചേരി:കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയിരം പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ പദ്ധതിയ്ക്ക് തുടക്കമായി. ആദ്യ അഞ്ചു പേരുടെ ശസ്ത്രക്രിയ പൂർത്തിയായി. നേത്ര ചികിത്സ വിഭാഗത്തിലെ പ്രൊഫ.ഡോ. ആർ.ദീപ്തി , അസോസിയേറ്റ് പ്രൊഫ. ഡോ.സോമൻ മാണി, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.ലിജി മേനോൻ, ഡോ.സുമിത മേരി ജേക്കബ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.

നിർദ്ധനരായ ജില്ലയിലോ,സമീപ ജില്ലയിലോ ഉള്ളവർക്ക് സൗകര്യം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് : 9446463853