കൊച്ചി: എനർജി എഫിഷ്യൻസി ഫിനാൻസിംഗ് എന്ന വിഷയത്തിൽ ഏകദിന ശില്പശാല 29ന് എറണാകുളം എം.ജി റോഡിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടക്കും. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സി(ഫിക്കി)യും സംസ്ഥാന സർക്കാരിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററും കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയും ചേർന്ന സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഈ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നവർ 26 നകം 04844058041/42, 09746903555 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.