അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടി ഇന്ന് വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും. ഭാരതത്തിന്റെ ബഹുസ്വരത ഏകസ്വരമാകുന്നുവോ? എന്ന വിഷയം. നോവലിസ്റ്റ് ജോംജി ജോസ് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്യും. കർഷകമോർച്ച ജില്ലാസെക്രട്ടറി സി.എം. ബിജു അദ്ധ്യക്ഷത വഹിക്കും.