ചോറ്റാനിക്കര: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു.

ഒരേ ബഞ്ചിലിരുന്നു പഠിക്കുന്ന സഹോദര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പണം ലഭിക്കുമ്പോൾ ഈഴവ- വിശ്വകർമ്മ - നാടാർ ഉൾപ്പെടെയുള്ള ഹിന്ദു പിന്നാക്ക സമുദായങ്ങളിലെ പഠിതാക്കൾക്ക് ധനസഹായം കിട്ടാതിരിക്കാൻ ചട്ടങ്ങളും നീതിക്ക് നിരക്കാത്ത ഉത്തരവുകളുമിറക്കുന്ന നടപടി ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ല. ഇത്തരം നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നും ഉത്തരവുകൾ പിൻവലിക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രാജപ്പൻ, കൗൺസിൽ അംഗങ്ങളായ കെ.എസ്. അജീഷ് കുമാർ, പ്രസന്നൻ, പി.കെ.ജയകുമാർ, രഞ്ജിത്ത് മഠത്തിൽ, ഇ.കെ. സുരേന്ദ്രൻ, ബിനു വെളിയനാട്, രഞ്ജിത്ത് മൂലമ്പുറം, പദ്മിനി തങ്കൻ, സുലഭ സജീവ്, മഞ്ജു സജി, ധന്യപുരുഷോത്തമൻ, വിഷ്ണു അച്ചേരിൽ, അച്ചു ഗോപി, ഹരി മുരളി എന്നിവർ സംസാരിച്ചു.