പറവൂർ : സാക്ഷരതാമിഷന്റെ കീഴിൽ നടത്തിവരുന്ന തുല്യതാ പഠിതാക്കളുടെ കലോത്സവത്തിന്റെ ഭാഗമായി പറവൂർ ബ്ലോക്ക് സാക്ഷരതാ കലോത്സവം ഇന്നു നാളെയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. രണ്ട് വേദികളിലാണ് മത്സരങ്ങൾ. കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ തുടർ വിദ്യാകേന്ദ്രങ്ങളിൽ നടത്തിയ കലോത്സവത്തിൽ വിജയിച്ച പഠിതാക്കൾ പങ്കെടുക്കും.