വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനിസഭ വക മലയാളപഴനി ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിൽ 29 മുതൽ നവംബർ 3 വരെ ദ്രവ്യകലശാഭിഷേകം നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.

29 ന് പുലർച്ചെ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് ത്രികാലപൂജയായി ഭഗവതിസേവ, വൈകിട്ട് ദീപാരാധന, ഗുരുപൂജ, ആചാര്യവരണം, പ്രാസാദശുദ്ധി, മുളയിടൽ, അസ്ത്രകലശപൂജ, രക്ഷോഘ്‌നഹോമം,വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുകലശാഭിഷേകം, വാസ്തുബലി, കുണ്ഡശുദ്ധി, പുണ്യാഹം,അത്താഴപൂജ. വൈകിട്ട് 7 ന് ഗുരുദേവനും ക്ഷേത്രാരാധനയും എന്ന വിഷയത്തിൽ സ്വാമി ശിവസ്വരൂപാനന്ദയുടെ പ്രഭാഷണം.

30ന് വൈകിട്ട് 7 ന് കൊടകര ഒ.എസ്. സതീഷിന്റെ പ്രഭാഷണം, 31ന് രാവിലെ ഗണപതിയിങ്കൽ ദ്രവ്യകലശാഭിഷേകം, വൈകിട്ട് 7ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ പ്രഭാഷണം, നവംബർ ഒന്നിന് ശിവങ്കലും പാർവതിയിങ്കലും ദ്രവ്യകലശാഭിഷേകം, വൈകിട്ട് 7ന് സ്‌കന്ദപുരാണ മാഹാത്മ്യം അഡ്വ.ടി.ആർ. രാമനാഥന്റെ പ്രഭാഷണം, 2ന് രാവിലെ ബ്രഹ്മകലശപൂജ, വൈകിട്ട് 7 ന് പറവൂർ ജ്യോതിസിന്റെ പ്രഭാഷണം, 3ന് രാവിലെ 7.30ന് 8.30നും ശിവഗിരിമഠാധിപതി സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ബ്രഹ്മകലശാഭിഷേകം, വിശേഷാൽപൂജ, പരികലശാഭിഷേകം, ശ്രീഭൂതബലി, അമൃതഭോജനം എന്നിവയോടെ സമാപിക്കും. പത്രസമ്മേളനത്തിൽ വി.വി സഭ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, സെക്രട്ടറി എ.എ. മുരുകാനന്ദൻ, സുധീഷ്‌കുളങ്ങര, കെ.എൻ. ആരോമലുണ്ണി, ഗിരിജാരാജൻ എന്നിവർ പങ്കെടുത്തു.