കൊച്ചി: ബോളിവുഡ് ഗായിക പ്രീതി ഭല്ല നയിക്കുന്ന 'പ്രീതി ഭല്ല ലൈവ് ഇൻ കൺസർട്ട് ' സംഗീത സന്ധ്യ നാളെ (ശനി) വൈകിട്ട് 6.45 ന് തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലെ ജെ.ടി പാക്കിൽ അരങ്ങേറും. പ്രവേശന പാസുകൾ ബുക് മൈ ഷോയിൽ ലഭിക്കും. 'ജൽവാ 2' എന്ന വീഡിയോ ആൽബത്തിൽ 'ദമാദം മസ്ത് കലന്ദർ' എന്ന ഗാനത്തിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ പ്രീതി രാജ്യത്തുടനീളം നിരവധി ഭാഷകളിൽ ഗാനമാലപിച്ചിട്ടുണ്ട്. ഏറ്റവും വലിയ പ്രളയത്തെ നേരിട്ട കേരളത്തിന് പ്രചോദനമേകി കഴിഞ്ഞവർഷം പ്രീതി പുറത്തിറക്കിയ 'മുന്നേറിടാം' എന്ന വീഡിയോ ഗാനം ശ്രദ്ധേയമായിരുന്നു.