malinyam
ആലുവ ബൈപാസ് സർവീസ് റോഡിനോട് ചേർന്ന മെട്രോ വാക്‌വേയിലും പുൽത്തകിടിയിലും കുന്നുകൂടികിടക്കുന്ന മാലിന്യം നീക്കുന്നു

ആലുവ: ബൈപ്പാസ് സർവീസ് റോഡിനോട് ചേർന്ന് മെട്രോ സൗന്ദര്യവത്കരണ പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ തള്ളിയിടുന്ന മാലിന്യം ആലുവ നഗരസഭയുടെ നേതൃത്വത്തിൽ മാറ്റിത്തുടങ്ങി. ഇന്നലെ മെട്രോ പില്ലർ 31ന് അടുത്ത് നിന്നാണ് വൻതോതിൽ മാലിന്യം എടുത്തുനീക്കിയത്.

വാഹനങ്ങളിൾ വന്നാണ് പലരും ഇവിടെ മാലിന്യം വലിച്ചെറിയുന്നത്. പഴയ കിടക്കകൾ വരെ ഇവിടെ തള്ളിയിട്ടുണ്ട്. മെട്രോ നിർമ്മിച്ച വാക്‌വേ, പുൽത്തകിടികൾ, പൂന്തോട്ടങ്ങൾ എന്നിവയിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
മാലിന്യങ്ങൾ അടിപ്പാതകളിലും പാർക്കിംഗ് ഏരിയകളിലും കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്.
നഗരസഭയ്ക്കുകൂടി വേണ്ടിയാണ് എട്ട് കോടിയോളം രൂപ ചെലവഴിച്ച് മെട്രോ സൗന്ദര്യവത്കരണം നടത്തിയത്.