മൂവാറ്റുപുഴ: എക്സെെസ് റേഞ്ച് ഓഫീസിന്റെയും മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയുടെയും ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 26ന് രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 1.30 വരെ മുറിക്കല്ല് ലയൺസ് ക്ലബ് ഹാളിൽ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തും. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ സിന്ധു ഷെെജു അദ്ധ്യക്ഷത വഹിക്കും. എക്സെെസ് ഇൻസ്പെക്ടർ പി.കെ. സതീഷ് സ്വാഗതം പറയും. എം.സി.എസ് ഹോസ്പിറ്റൽ ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തും. എം.എ. സഹീർ, എൻ. ശിവദാസ്, ഇ.കെ. ഹരി എന്നിവർ സംസാരിക്കും. ഫോൺ: 0485 2836717.