കിഴക്കമ്പലം: യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിലും സഭയുടെ പള്ളികൾ പിടിച്ചെടക്കുന്നതിൽ പ്രതിഷേധിച്ചും പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് വിശ്വാസച്ചങ്ങല നടക്കും. കത്തീഡ്രലിന്റെ അതിപുരാതനമായ കൽക്കുരിശിൽ നിന്നാരംഭിക്കുന്ന വിശ്വാസച്ചങ്ങലയിൽ പോഞ്ഞാശേരി – ചിത്രപ്പുഴ റോഡിന്റെ വശങ്ങളിൽ കിഴക്കമ്പലംവരെ നൂറു കണക്കിനു വിശ്വാസികൾ അണിനിരക്കും. തോമസ് മാർ അലക്‌സന്ത്റിയോസ് ആദ്യ കണ്ണിയാകും.