കൊച്ചി: മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സന്യാസി സമ്മേളനം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഉദ്ഘാടന സഭയിൽ കൊളത്തൂർ അദ്വൈതാശ്രമാധിപനും മാർഗദർശകമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായ ചിദാനന്ദപുരി അദ്ധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, വാഴൂർ തീർത്ഥപാദാശ്രമാധിപൻ പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സംബോധ് ഫൗണ്ടേഷൻ ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി, ശിവഗിരിമഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, മാതാ അമൃതാനന്ദമയീമഠത്തിലെ ജ്ഞാനാമൃതാനന്ദപുരി, ശ്രീരാമകൃഷ്ണമിഷനിലെ സ്വാമി നന്ദാത്മജാനന്ദ, ശുഭാനന്ദാശ്രമം പ്രതിനിധി ആനന്ദ ചൈതന്യ, പാലക്കാട് ദയാനന്ദാശ്രമം അദ്ധയാനന്ദ തീർത്ഥപാദർ, ചെങ്കോട്ടുകോണം ആശ്രമം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, വി.എച്ച്.പി സ്റ്റേറ്റ് പ്രസിഡന്റ് ബി.ആർ ബാലരാമൻ, വി.എച്ച്.പി ജനറൽ സെക്രട്ടറി കെ.എൻ. വെങ്കിടേശ്വരൻ, കെ.കെ. വാമനൻ എന്നിവർ സംസാരിച്ചു.