പെരുമ്പാവൂർ: രായമംഗലം ഞാളൂർ കളരി ഭഗവതി ക്ഷേത്രത്തിലെ ശാസ്താപ്രതിഷ്ഠ, സർപ്പപ്രതിഷ്ഠ, സർപ്പബലി പ്രതിഷ്ഠാ കർമ്മങ്ങൾ 30 ന് തുടങ്ങും. നവംബർ 3ന് സമാപിക്കും.

30ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, മൃതുഞ്ജയഹോമം,സുദർശന ഹോമം എന്നിവയുണ്ടാകും. 31ന് ഗണപതി ഹോമം, തിലഹോമം, പതിവ് പൂജകൾ ഭഗവതിസേവ തുടർന്ന് വൈകിട്ട് 7 ന് ഭക്തജന സമ്മേളനം. ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ബ്രിഗേഷ് പട്ടശേരി, ആലങ്ങാട് യോഗം പെരിയോൻ അമ്പാടത്ത്. കെ. വിജയകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് ക്ഷേത്ര സമർപ്പണം. നവംബർ ഒന്നിന് പതിവ് പൂജകൾ, സായൂജ്യപൂജ, ദീപാരാധന, വാസ്തുകലശം ആടൽ, വാസ്തുബലി, അത്താഴപൂജ. 2ന് രാവിലെ 9.30ന് സർപ്പപ്രതിഷ്ഠ. ആമേടമംഗലം വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നവംബർ 3ന് രാവിലെ പ്രതിഷ്ഠാകലശം, ബ്രഹ്മകലശാഭിഷേകം. വൈകിട്ട് ആമേടമംഗലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി.