sngist-paravur-
ഡ്യൂവൽ ഡിഗ്രി എം.സി.എക്ക് ഒന്നാം റാങ്ക് ലഭിച്ച എസ്.എൻ ജിസ്റ്റിലെ അൻസിയ അഗസ്റ്റിന് അനുമോദന സമ്മേളനത്തിൽ എസ്. ശർമ്മ എം.എൽ.എ ഉപഹാരം സമ്മാനിക്കുന്നു

പറവൂർ : എം.ജി യൂണിവേഴ്സിറ്റി ഡ്യൂവൽ ഡിഗ്രി എം.സി.എ പരീക്ഷയിൽ ഒന്നാംറാങ്ക് ലഭിച്ച മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിലെ (എസ്.എൻ ജിസ്റ്റ്) വിദ്യാർത്ഥിനി അൻസിയ അഗസ്റ്റിനെ അനുമോദിച്ചു. പറവൂർ ടൗൺ ഹാളിൽ നടന്ന അനുമോദന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. എസ്.എൻ ജിസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ അദ്ധ്യക്ഷത വഹിച്ചു. കേരള ടെക്‌നിക്കൽ യൂണിവേഴിസിറ്റി വോളിബാൾ ടീമിൽ സെലക്ഷൻ ലഭിച്ച എസ്.എൻ ജിസ്റ്റിലെ വിദ്യാർത്ഥികൾക്ക് ഉപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, മാനേജർ എം.കെ. പ്രദീപ്കുമാർ, ഡയറക്ടർ ഡോ. വി.എച്ച്. പ്രദീപൻ, എം.സി.എ വിഭാഗം മേധാവി സി.ആർ. കവിത, കരുമാല്ലൂർ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ജി.ഡി. ഷിജു, കെ.എം. വിദ്യാനന്ദൻ, രാവീവ് നെടുകപ്പിള്ളി, ജോസ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.