കൊച്ചി: കെടുകാര്യസ്ഥതയും അഴിമതിയും മൂലം ജനവിരുദ്ധരായി മാറിയ കൊച്ചി കോർപ്പറേഷൻ മേയറും ഭരണ സമിതിയും രാജിവയ്ക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിരന്തര വിമർശനം ഏറ്റുവാങ്ങിയിട്ടും ഭരണത്തിൽ തുടരാനാണ് തീരുമാനമെങ്കിൽ കോർപ്പറേഷനെ പിരിച്ച് വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.എം ഫൈസൽ, അജ്മൽ കെ മുജീബ്, സുധീർ ഏലൂക്കര, ബാബു വേങ്ങൂർ, ലത്തീഫ് കോമ്പാറ എന്നിവർ പങ്കെടുത്തു.