തൃക്കാക്കര : മഴയുടെ മറവിൽ കാക്കനാട് കെ.ബി.പി.എസിൽ നിന്നും മാലിന്യം ഒഴുക്കി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ പ്രദേശത്ത് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ പഞ്ചായത്തിന് സമീപത്തുളള ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ നടത്തിയ പരിശോധനയിൽ കാക്കനാട് എറണാകുളം റോഡിൽ കെ.ബി.പി.എസിന്റെ പടിഞ്ഞാറേ ഗേറ്റിന് സമീപത്തെ കാനയിലേക്കാണ് മാലിന്യം ഒഴിക്കുന്നതായി കണ്ടെത്തിയത്.മാലിന്യം റോഡിലേക്ക് ഒഴികിയതോടെയാണ് ദുർഗന്ധം പരന്നത്.കെ.ബി.പി.എസിലെ ക്യാന്റിലിൽ നിന്നും മറ്റുമുളള മലിന ജലം കൂറ്റൻ ടാങ്കിൽ സംഭരിച്ച ശേഷം പൊതു കാനയിലേക്ക് പമ്പ് ചെയ്തതാണെന്ന് കണ്ടെത്തി. മാലിന്യം ഒഴുക്കുന്ന പൈപ്പുകൾ അടപ്പിക്കുകയും. റോഡിലേക്ക് ഒഴുകിയ മലിന ജലം കാനയിലേക്ക് ഒഴിക്കാൻ സംവിധാനം ഒരുക്കുകയും, പ്രദേശം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുചിയാക്കുകയും ചെയ്തു. ഇവിടെ മാലിന്യം ഒഴിക്കുന്നത് നിത്യ സംഭവമാണെന്ന് ഓട്ടോ തൊഴിലാളിയായ പ്രസാദ് മണികുളങ്ങര പറഞ്ഞു.
# പരിശോധന നടത്തി
നഗര സഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സാൻസി,സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
#നോട്ടീസ് നൽകി
മൂന്ന് ദിവസത്തിനകം മാലിന്യ പ്രശ്‌നത്തിന് ശാസ്തീയമായ സംവിധാനമൊരുക്കി നഗര സഭക്ക് റിപ്പോർട്ട് ചെയ്യാൻ നോട്ടീസ് നൽകി.