തൃപ്പൂണിത്തുറ: പുതിയകാവ് വടക്കുപുറം നായർ കരയോഗം കുടുംബ സംഗമവും ,പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നായർ ഫെസ്റ്റും നാളെ (ശനിയാഴ്ച്ച ) ചൂരക്കാട് പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിൽ നടക്കും. കരയോഗം പ്രസിഡന്റ് കല്ലംപറമ്പിൽ വേണുഗോപാൽ രാവിലെ 9 ന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും .തുടർന്ന് വിവിധ കായിക മത്സരങ്ങളും വൈകീട്ട് 5:30 ന് പൊതുസമ്മേളനം . കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസ്‌ലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും , കല്ലംപറമ്പിൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും ,പ്രശസ്ത സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും . എസ് .എസ്.എൽ.സി ,പ്ലസ് ടു ,ഡിഗ്രി ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കരയോഗ അംഗങ്ങളുടെ കുട്ടികളെ ആദരിക്കും .നഗരസഭ വാർഡ് കൗൺസിലർ വി.കെ കൃഷ്ണൻകുട്ടി ,പുതിയകാവ് ഭഗവതി ദേവസ്യം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ ,യൂണിറ്റ് കൺവീനർമാരായ രാഗിണി മോഹനൻ ,മനോജ് കുമാർ ,പ്രസാദ് കെ.എ ,ഗോപി മധുരിമ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും .രാത്രി 7.30 ന് കരയോഗ കുടുംബാഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുടെ മെഗാഷോയും നടക്കും .