തൃപ്പൂണിത്തുറ: ചൂരക്കാട് ജനവാസ കേന്ദ്രത്തിന്റെ നടുവിൽ പുതുതായി തുടങ്ങിയ ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യവില്പനശാലക്കെതിരെ ട്രുറ ദക്ഷിണ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം ആളിക്കത്തി. ചൂരക്കാടുനിന്നാരംഭിച്ച പ്രതിഷേധറാലിയിലും, വിദേശമദ്യവില്പനശാലക്കു സമീപം നടന്ന പ്രതിഷേധ ധർണ്ണയിലും സത്രീകളും, കുട്ടികളും പങ്കെടുത്തു. തിരക്കേറിയ ഏറ്റുമാനൂർ എറണാകുളം സംസ്ഥാന പാതയിൽ ,തൃപ്പൂണിത്തുറ പൂത്തോട്ട റോഡിനരികിൽ, ജനങ്ങൾ തിങ്ങി പാർക്കുന്ന ജനവാസ കേന്ദ്രത്തിന്റെ നടുവിൽ ചൂരക്കാട് തുടങ്ങിയിരിക്കുന്ന വിദേശമദ്യശാല ജനങ്ങളുടെ ജീവിതത്തിനു തടസമാകുന്നതിനാൽ എത്രയും പെട്ടെന്ന് ഇവ അടച്ചു പൂട്ടണമെന്ന് പ്രതിഷേധ കൂട്ടായ്മ അവശ്യപ്പെട്ടു.
ധർണ്ണ ട്രൂറ ചെയർമാൻ വി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രുറ ദക്ഷിണ മേഖല പ്രസിഡന്റ് പ്രൊഫ.എൻ.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു , ഷീബാ ജോസഫ്, സി.എസ്.മോഹനൻ, വി.സി.ജയേന്ദ്രൻ , ആർ.കൃഷ്ണസ്വാമി, ഗോപകുമാർ .കെ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധറാലിക്ക് എം.സന്തോഷ് കുമാർ, കലാ സുധാകരൻ, ശാരദ.സി.എസ്, വി.ടി.ജോസഫ് , വി.ജി.മുരളീകൃഷ്ണദാസ്, പി.എം.വിജയൻ, എം.രവി, എ.മാധവൻ കുട്ടി, എം.എസ്.നായർ, രഘുനാഥ്. പി, രുഗ്മിണി നായർ, പത്മിനിവേണഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.