കാലടി: കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കെയർ ഹോം ഭവന പദ്ധതിയുടെ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് ജോയ് പോൾ നിർവഹിച്ചു. തോട്ടേക്കാട് അമ്പാടൻ ശാരദയ്ക്കാണ് വീടുവച്ച് നൽകിയത്. വൈസ് പ്രസിഡന്റ് സിറിൾ ഇടശേരി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ സെബാസ്റ്റ്യൻ പാലിശേരി, കെ.കെ. സദാശിവൻ, കെ.വി. കുട്ടപ്പൻ, ജോർജ് തച്ചിൽ, കെ.കെ. മാർട്ടിൻ, കെ.ഒ. ലോറൻസ്, ഡെയ്‌സി ജോസ്, ലിസി ജോസ്, ലിറ്റി വിൻസന്റ്, ബാങ്ക് സെക്രട്ടറി സിന്ധു വി, അജിമണി തുടങ്ങിയവർ പങ്കെടുത്തു.