തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിപിസിഎൽ കൊച്ചി റിഫൈനറി സ്വകാര്യവത്ക്കരണത്തിന് എതിരെ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നവംബർ ഒന്നിന് നടത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി .പ്രതിക്ഷേധ മാർച്ചിനെ തുടർന്ന് നടക്കുന്ന പ്രതിക്ഷേധ ധർണ്ണ മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷത വഹിക്കും , കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും തൃപ്പൂണിത്തുറ പ്രിയദർശിനി ഹാളിൽ ചേർന്നബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം മുൻ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യഷത വഹിച്ചു . ഡി സി സി ജനറൽ സെക്രട്ടറിമാരായ ആർ.വേണുഗോപാൽ, രാജു.പി.നായർ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനീല സിബി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജയൻ കുന്നേൽ, കെ.ബി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.