കൂത്താട്ടുകുളം: കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൂത്താട്ടുകുളത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രകടനം നടത്തി. എം.ആർ. സുരേന്ദ്രനാഥ്,
സണ്ണി കുര്യാക്കോസ്, എം.എം. അശോകൻ, എ.കെ. ദേവദാസ്, പി.കെ. ജോർജ്, ഫെബീഷ് ജോർജ്, സൂരജ് പി ജോൺ, വി.കെ. മനോജ്, ബെന്നി മാത്യു എന്നിവർ നേതൃത്വം നൽകി.