കൂത്താട്ടുകുളം: ജനമൈത്രി പൊലീസിന്റെയും മേഖലാ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. പൊലീസ് ക്വാർട്ടേഴ്സ് പരിസരത്തെ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മത്സ്യക്കൃഷിയുടെ ആദ്യഘട്ടത്തിൽ മികച്ച വിളവാണ് കിട്ടിയത്. ഇതിനെത്തുടർന്നാണ് വീണ്ടും മത്സ്യകൃഷി തുടരാൻ തീരുമാനിച്ചത്. പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ കൃഷി ചെയ്ത് വാഴ കൃഷിയുടെ വിളവെടുപ്പും അദ്ദേഹം നിർവഹിച്ചു. കൂത്താട്ടുകുളം സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്.ഐ കെ. ബിജുകുമാർ, മേഖലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി ആലുങ്കൽ, ജനമൈത്രി പൊലീസ് സുരക്ഷാസമിതി കൺവീനർ പി.സി. മർക്കോസ്, മർക്കോസ് ഉലഹന്നാൻ, പി.എസ്. സാബു, സിവിൽ പൊലീസ് ഓഫീസർമാരായ സിബി അച്യുതൻ, ജയചന്ദ്രൻ കെ.കെ. അനിൽ കുര്യാക്കോസ്, സുരേഷ് പി.കെ തുടങ്ങിയവർ പങ്കെടുത്തു.