pl
പാലക്കുഴ പഞ്ചായത്തിൽ സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ വിഇആർ പോർട്ടൽ ആപ്ലിക്കേഷൻ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സംസ്ഥാനത്ത് ആദ്യമായി വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കാൻ പാലക്കുഴ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ സമഗ്ര വിവരശേഖരണമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ വില്ലേജ് എഡ്യൂക്കേഷൻ രജിസ്റ്റർ തയ്യാറാക്കുന്ന കേരളത്തിലെ പ്രഥമ പഞ്ചായത്തായി പാലക്കുഴ മാറും. നവംബർ 1ന് പ്രഖ്യാപനവും ഉണ്ടാകും.

ഇതോടനുബന്ധിച്ചുള്ള ശില്പശാല പാലക്കുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിബു ജോർജ്, ഡി.പി.ഒ സജോയ് ജോർജ്, പ്രോഗ്രാംം ഓഫീസർ ജ്യോതിഷ്, അർബൻ കോഓർഡിനേറ്റർ പി.ബി. രതീഷ്, ബി.പി.ഒ പി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.

# വിവരശേഖരണം ഓൺലൈൻ വഴി

സമഗ്രശിക്ഷ കേരള തയ്യാറാക്കിയ വി.ഇ.ആർ പോർട്ടൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകളിൽ എത്തി ഓൺലൈൻ ആയിട്ടാണ് വിവരശേഖരണം നടത്തുന്നത്. അംഗൻവാടി അദ്ധ്യാപകർ, സി.ഡി.എസ് സ്കൂൾ, എൻ.എസ്.എസ് വോളണ്ടിയർമാർ ,എസ്.സി പ്രമോട്ടർ, വിവിധ വിദ്യാലയ പ്രതിനിധികൾ, ബി.ആർ.സി അദ്ധ്യാപകർ എന്നിവരാണ് വിവരശേഖരണം നടത്തുന്നത്.

# ഇന്നും നാളെയും സർവേ