കൂത്താട്ടുകുളം: വടകര ഗവ.സ്കൂളിൽ നടന്ന ജൈവ പച്ചക്കറികൃഷി വിളവെടുപ്പ് നഗരസഭാ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. പയർ, വെള്ളരി, മത്തൻ, വെണ്ട, ചീര തുടങ്ങി പത്തിലേറെ ഇനം പച്ചക്കറികളാണ് കൃഷിഭവന്റെ സഹകരണത്തോടെ കുട്ടികൾ കൃഷി ചെയ്തത്. സ്‌കൂൾ ഉച്ചഭക്ഷണ ആവശ്യത്തിനായി ഇവ ഉപയോഗിക്കും. പി.ടി.എ പ്രസിഡന്റ് എൻ.ഐ സൈമൺ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ,
കൗൺസിലർ ഓമന ബേബി, കൃഷി അസിസ്റ്റന്റ് ലൈല, ഹെഡ്മാസ്റ്റർ വി.എം സാജു, സുഷമ എസ്.ജി, ജോബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.