പുത്തൻകുരിശ്: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ മുഴുവൻ യു.പി വിഭാഗം കുട്ടികളും പങ്കെടുക്കുന്ന പരിസ്ഥിതി ഉച്ചകോടി ശനിയാഴ്ച നടക്കും. ഭൂമിയുടെ ഭാവി എന്നതാണ് വിഷയം. ആഗോളതാപനം, കാലാവസ്ഥ മാ​റ്റം എന്നിവയുമായി ബന്ധപ്പെട്ട അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വടവുകോട് ഗവ. എൽ.പി സ്കൂളിൽ 26ന് രാവിലെ പത്തിന് ഡോ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്യും. പാഴാകുന്ന പ്രകൃതി വിഭവങ്ങളെപ​റ്റിയുള്ള വിവരശേഖരണം നടത്തിയാണ് കുട്ടികൾ പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി ആറടി വ്യാസമുള്ള ഗ്ലോബും സ്ഥാപിച്ചിട്ടുണ്ട്.