കൊച്ചി: ആരോഗ്യരക്ഷാകേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള സൗകര്യങ്ങളും വൃത്തിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യവകുപ്പ് നടപ്പാക്കുന്ന കായകൽപ് സർട്ടിഫിക്കേഷൻ കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിന് ലഭിച്ചു. വൃത്തിയും അണുബാധാ പ്രതിരോധവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ സർട്ടിഫിക്കേഷന് മുന്നോടിയായി ജൂണിൽ നടന്ന എൻ.എ.ബി.എച്ചിന്റെ വിലയിരുത്തൽ പരിശോധനകൾക്ക് ശേഷമാണ് വി.പി.എസ് ലേക്ക്‌ഷോറിന് ഈ സർട്ടിഫിക്കേഷൻ ലഭിച്ചത്.