തോറ്റെങ്കിലും വിജയം

അപരന്റെ സാന്നിദ്ധ്യം വലിയ വ്യത്യാസമുണ്ടാക്കി. മഴയും തിരിച്ചടിച്ചു. വൃദ്ധർ ഉൾപ്പെടെ പ്രതീക്ഷിച്ച പലർക്കും വോട്ട് ചെയ്യാനായില്ല. വെള്ളക്കെട്ട് മൂലം പലർക്കും വീട്ടിൽ നിന്നിറങ്ങാനായില്ല. കോളനികളിലെ വോട്ടുകൾ ലഭിച്ചിട്ടില്ല. ഏറ്റവുമധികം വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച തേവര, കടവന്ത്ര, പെരുമുനൂർ, കോന്തുരുത്തി എന്നിവിടങ്ങളിൽ പോളിംഗ് കുറഞ്ഞു. വ്യക്തിപരമായി ബന്ധമുള്ള സ്ഥലങ്ങളാണവ.

വിജയിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെട്ടിരുന്നെങ്കിലും പരാജയഭീതി മൂലമാണ് അപരനെ വച്ചത്. അൻവർ സാദത്ത് എം.എൽ.എയുമായി പി.എയാണ് അപരനെന്ന് അറിയുന്നു. അപരനെ മത്സരിപ്പിക്കുക രാഷ്ട്രീയമര്യാദയല്ല.

എങ്കിലും ആയിരം വോട്ടിനാണ് തോറ്റത്. ഇത്രയും വലിയ മണ്ഡലത്തിൽ ആയിരം വോട്ടിന് തോറ്റത് വിജയം തന്നെയാണ്. പി.രാജീവിനെപ്പോലെ പ്രമുഖർ മത്സരിച്ചിട്ടും പിന്നിൽ പോയ മണ്ഡലമാണ്.

പൊതുരംഗത്ത് ഇനിയമുണ്ടാകും. സ്വതന്ത്രനായതിനാൽ രാഷ്ട്രീയത്തിൽ സജീവമായുണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് കാണുകയും പരിചയപ്പെടുകയും ചെയ്ത ചില കാര്യങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.

മനു റോയ്

എൽ.ഡി.എഫ് സ്വതന്ത്രൻ

മഴ ചതിച്ചു

മഴയും വെള്ളക്കെട്ടും വോട്ട് കുറച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ എറണാകുളം സെൻട്രൽ, തേവര, കലൂർ മേഖലകളിൽ പ്രവർത്തകർ വോട്ടു ചെയ്യാനെത്തിയില്ല. കേഡർ പാർട്ടിയല്ലാത്തതിന്റെ പ്രശ്നമാണത്. അതാണ് വോട്ടു കുറയാൻ കാരണം. ആകെ പോളിംഗ് വച്ചു നോക്കുമ്പോൾ ലഭിച്ച വോട്ടുകൾ മോശമല്ല.

സി.ജി. രാജഗോപാൽ

ബി.ജെ.പി