മൂവാറ്റുപുഴ: മൂവാറ്റുപുഴ സിറ്റിസൺ ഡയസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സിമ്പോസിയം ശനിയാഴ്ച അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3 ന് ഗാന്ധിജിയും സ്വതന്ത്ര്യാനന്തര ഭാരതവും എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയം പി.സി. സിറിയക് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ.എം.പി.മ ത്തായി വിഷയം അവതരിപ്പിക്കും. ടി.എസ്. ദിൽരാജ്, നാവൂർ പരീത്, പി.എസ്.എ ലത്തീഫ് എന്നിവർ സംസാരിക്കും.