മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27 ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നടത്തും. ഉച്ചയ്ക്ക് 12 മുതൽ 4 വരെ വയലാർ കവിതാലാപന, ഗാനാലാപന മത്സരം നടക്കും. വൈകിട്ട് 4ന് ചേരുന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജയകുമാർ ചെങ്ങമനാട്, ഡോ. വി.പി. മർക്കോസ്, ഡോ. കെ.പി. അജിത്, കുമാർ കെ മുടവൂർ തുടങ്ങിയവർ സംസാരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം . ഫോൺ: 9633063120.