മൂവാറ്റുപുഴ: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.റിട്ട. അദ്ധ്യാപകൻ ഈസ്റ്റ്മാറാടി കുരുക്കുന്ന പുരം പഴയിടത്ത് വീട്ടിൽ എബ്രാഹം ( 81 ) നെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നില യിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭാര്യയോടൊപ്പം ഉറങ്ങാൻ കിടന്ന എബ്രഹാമിനെ വ്യാഴാഴ്ച രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. എബ്രഹാമും ,ഭാര്യയും മാത്രമാണ് വീട്ടിൽ കഴിഞ്ഞു വന്നിരുന്നത്.