ചാലക്കുടി: മുൻ നഗരസഭ ചെയർമാൻ എം.ടി കൊച്ചാപ്പു (81) നിത്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പോട്ട ചെറുപുഷ്പം പളളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശന്നം. മക്കൾ: ബിജോ (ബിസിനസ്), ബിജി (ഹൈക്കോടതി എറണാകുളം). മരുമക്കൾ: ഡിംബിൾ (അദ്ധ്യാപിക), ജെയിംസ് (കൊച്ചിൻ റിഫൈനറി). 1979ൽ ചാലക്കുടി നഗരസഭയുടെ രണ്ടാമത്തെ കൗൺസിലിൽ കൊച്ചാപ്പു ചെയർമാനായിരുന്നു. എൽ.ഡി.എഫ് സ്വന്ത്രനായി വിജയിച്ച അദ്ദേഹം രണ്ടു വർഷത്തിന് ശേഷം അവിശ്വാസത്തിലൂടെ പുറത്തായി. ആ കൗൺസിലിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം വീണ്ടും ചെയർമാൻ സ്ഥാനത്ത് തിരിച്ചെത്തി.