ഫോർട്ട് കൊച്ചി:പുനർനിർമ്മാണംനടക്കുന്ന കണ്ടക്കടവ് ശ്രീകാർത്ത്യായനി ക്ഷേത്ര ശ്രീകോവിൽ നിർമ്മാണത്തിന് ശിലാ സ്ഥാപനം നടത്തി.പി.മഹേഷ് ഭട്ട് ,ക്ഷേത്രം മേൽശാന്തി ഹർഷൻ എന്നിവർ

പുജാദികൾ നടത്തിയ ശിലാസ്ഥാപനം പ്രസിഡന്റ് വി.ജി.ബാലൻ നിർവഹിച്ചു. 500വർഷത്തിലേറെ പഴക്കമുള്ളതാണ് ക്ഷേത്രം.കുഡുംബി സമുദായം വകയായുള്ള ക്ഷേത്രാങ്കണത്തിൽ ശിവൻ, ഗ ണപതി, നാഗദേവതാ പ്രതിഷ്ഠകളുമുണ്ട്.വി.ജി.ബാലൻ പ്രസിഡന്റ് ,പി.എൻ മോഹനൻ സെക്രട്ടറി ബാലൻ എന്നിവരടങ്ങുന്ന 11 അംഗ ക്ഷേത്ര ഭരണ സമിതിയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.