ramankunji-79

ആലുവ: അദ്ധ്യാപകനും പ്രശസ്ത ബാലസാഹിത്യകാരനുമായ ആലുവ ഉളിയന്നൂർ ഗായത്രി സദനത്തിൽ നീലശ്വരം രാമൻകുഞ്ഞി (79) നിര്യാതനായി. മലയാറ്റൂർനീലീശ്വരം വടക്കേടത്ത് കുടുംബാംഗമാണ്. ആലുവ ബോയ്‌സ് സ്‌കൂൾ, കുട്ടമശേരി സ്‌കൂൾ, ആലുവ ഗേൾസ് സകൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കേസരിയുടെ ബാലപംക്തിയിൽ സ്ഥിരമായി കവിതകളെഴുതിയിട്ടുണ്ട്. പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലഭൂമി എന്നീ പ്രസിദ്ധീകരണങ്ങളിൽ ധാരാളം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരുദേവൻ മാസികയുടെ എഡിറ്ററായിരുന്നു. ക്ഷേത്ര സംരക്ഷണസമിതി ആലുവ താലൂക്ക് സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: സതിക്കുഞ്ഞമ്മ. മക്കൾ: ഗായത്രി (അദ്ധ്യാപിക), ഗിരീഷ് (മസ്‌കറ്റ്), ഗണേശ് (സ്റ്റേറ്റ് സെയിൽ ടാക്‌സ് ഓഫീസർ). മരുമക്കൾ: ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രൻ, അശ്വതി (അദ്ധ്യാപിക), ദീപ (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്). സഹോദരങ്ങൾ: പരേതയായ രുഗ്മണിക്കുഞ്ഞമ്മ,ഡോ.ബാലചന്ദ്രൻകുഞ്ഞി, ഗോപാലകൃഷ്ണൻകുഞ്ഞി.