ലക്ഷ്മിക്കുട്ടിഅമ്മ
കോതമംഗലം: തൃക്കാരിയൂർ മണലിത്താഴത്ത് കെ. ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, രാധ, രാജം, എം.കെ. ഉണ്ണികൃഷ്ണൻ (റിട്ട. എച്ച്.എസ്.എ), എം.കെ. വനജ, അഡ്വ. എം.കെ. നാരായണൻ. മരുമക്കൾ: വി.പി. സുബാഷ്ചന്ദ്രൻ (റിട്ട. എ.ഇ.കെ.എസ്.ഇ.ബി), മുരളീധരൻപിള്ള, എം.പി. നാരായണൻ നായർ, ജയ, ടി.കെ. ശ്രീധരൻപിള്ള, ഗീത.


മാത്തൻ ഗീവറുഗീസ്
കോതമംഗലം: കറുകടം കാഞ്ഞിരത്തുകുടി (ചെരണ്ടായത്ത്) മാത്തൻ ഗീവറുഗീസ് (92) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11ന് കോതമംഗലം മാർതോമാ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: കെ.ജി. എൽദോ (ബേബി - കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി), കെ.ജി. മത്തായി, കെ.ജി. സാറാക്കുട്ടി, കെ.ജി. കുര്യാക്കോസ്, കെ.ജി. മേരി (യു.കെ.). മരുമക്കൾ: ചിന്നമ്മ, മേരി, മാത്യു, സിജി (സ്റ്റാഫ് നഴ്‌സ്, എം.ബി.എം.എം. ഹോസ്പിറ്റൽ), സണ്ണി (യു.കെ.).


ഉമ്മൻ പി. ഈപ്പൻ
തിരുവല്ല: പി.ഡബ്ല്യു.ഡി റിട്ട. ചീഫ് എൻജിനീയർ മാരുതോട്ടത്തിൽ മഞ്ഞള്ളൂർ ഉമ്മൻ പി. ഈപ്പൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മണി. മക്കൾ: ഷിലു എബ്രഹാം (യു.കെ.), ഡോ. ഷിബു ഈപ്പൻ (ബിലീവേഴ്‌സ് മെഡിക്കൽ കോളേജ്, തിരുവല്ല). മരുമക്കൾ: ഡോ. എബ്രഹാം ജോർജ് (യു.കെ.), മിനി (അസി. പ്രൊഫ. മെഡിക്കൽ കോളേജ്, ആലപ്പുഴ).


ജെസ്സി പോൾ
പള്ളുരുത്തി: പരേതനായ കരിപ്പേൽ പോളിന്റെ ഭാര്യ ജെസ്സി പോൾ (63) നിര്യാതയായി. മക്കൾ: ബിനുപോൾ, ബിന്ദു. മരുമക്കൾ: ലീമ, പ്രജീഷ്.


കൃഷ്ണൻകുട്ടി
പെരുമ്പാവൂർ: മേപ്രത്തുപടി കോലോത്തുംപറമ്പിൽ വീട്ടിൽ ഗോവിന്ദന്റെ മകൻ കെ.ജി. കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: മനോജ് (മീഡിയ സിറ്റി), മനേഷ് (വെൽവെർത്ത് പ്രൈവറ്റ് ലിമിറ്റഡ്), ഡുമേഷ് (പ്ലംബേഴ്‌സ് ചേയ്‌സ്). മരുമക്കൾ: അമ്പിളി, മായ, അഞ്ജു (ഇൻഫോപാർക്ക്, കാക്കനാട്).


പാറു
പരിയാരം: പിണക്കാട്ട് പാറു നാരായണൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എരുവേലി പൊതുശ്മശാനത്തിൽ. മക്കൾ: രാഘവൻ, കൃഷ്ണൻകുട്ടി, പരേതനായ മുരളി, ചന്ദ്രൻ, സരസമ്മ, കൗസല്യ. മരുമക്കൾ: ശാന്ത, സരസു, മോഹനി, അംബിക, രാമകൃഷ്ണൻ, പരേതനായ ശശി.


കോമളൻ
കെടാമംഗലം: പീടിയേക്കപറമ്പ് ലക്ഷംവീട്ടിൽ പി.കെ. കോമളൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ബിന്ദു, രാജു. മരുമകൾ: സജിത.


ലക്ഷ്മിക്കുട്ടിഅമ്മ
ആരക്കുന്നം: പങ്ങാരപ്പിള്ളി മലയിൽ പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മകൾ: രമണി. മരുമകൻ: പ്രഭാകരൻ (വിനായക കാറ്ററേഴ്‌സ്, കടവന്ത്ര).


വർഗീസ്
ഏലൂർ: വടക്കുംഭാഗം മേത്തനം പാലക്കത്തറ വീട്ടിൽ പി.ജെ. വർഗീസ് (വർഗീസ്‌കുട്ടി - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മഞ്ഞുമ്മൽ അമലോൽഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: അഡ്വ. വിപിൻ, ജിബിൻ. മരുമക്കൾ: അമൃത എസ്. ഭട്ട്, മേരി പ്രിൻസി.


മാത്യു
കൊച്ചി: മാവേലിക്കര കൊച്ചുതുണ്ടിയിൽ കെ.എം. മാത്യു (71 - റിട്ട. കൊച്ചിൻ റിഫൈനറി) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11.30ന് എളംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി (റിട്ട. ആർ.ബി.ഐ). മക്കൾ: മിലൻ (യു.എസ്.എ), മിഥിൻ (ആസ്‌ട്രേലിയ). മരുമക്കൾ: അമൃത, ആൻറോസ്.


രാജൻ
ആലങ്ങാട്: കോട്ടപ്പുറം മാമ്പ്രയിൽ ദേവസ്വം പള്ളത്ത് (ജ്യോതിനിവാസ്) കുറമ്പന്റെ മകൻ രാജൻ (46) നിര്യാതനായി. ഭാര്യ: ജ്യോതി. മകൻ: ദേവരാജൻ (വിദ്യാർത്ഥി).


ശോഭനകുമാരി
ചെങ്ങമനാട്: ശോഭാ നിവാസിൽ രാമചന്ദ്രൻ നായർ (ബി.എസ്.എൻ.എൽ) ടെ ഭാര്യ ശോഭനകുമാരി (69 - റിട്ട. ക്രോംപ്ടൺ ഗ്രോവ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ (ടീച്ചർ, ഗാർഡിയൻ ഏഞ്ചൽസ് ഇ.എം.എച്ച്.എസ്.എസ്.), ലക്ഷ്മി. മരുമക്കൾ: സുനിൽ കുമാർ, വേണുഗോപാൽ.