ആലുവ: പരേതനായ ജോർജ് മുളക്കന്റെ ഭാര്യ ആലുവ തോട്ടുമുഖം കല്ലുങ്ങൽ ലെയിനിൽ പി.കെ. ഇറ്റ്യാനം (85 - റിട്ട. അദ്ധ്യാപിക, ഇടപ്പള്ളി സെന്റ് പയസ് ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെന്റ് ഡൊമിനിക് ഇടവക ദേവാലയ സെമിത്തേരിയിൽ. മക്കൾ: അനിത ജോർജ്, അനിൽ ജോർജ് (നാഷണൽ ഇൻഷ്വറൻസ്, ആലുവ), ആനന്ദ് ജോർജ് (മുൻ കൗൺസിലർ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ജോ തൈപ്പറമ്പിൽ (സ്റ്റേറ്റ്ബാങ്ക്), ഷൈല ജോർജ് (ടീച്ചർ, തോപ്പുംപടി ഔർ ലേഡീസ് ഗേൾസ് സ്‌കൂൾ), എബിൻ ആനന്ദ് (ആലുവ അർബൻ ബാങ്ക്).