കോതമംഗലം: എസ്.എൻ.ഡി.പി യോഗം ജനുവരിയിൽ തൃശൂരിൽ സംഘടിപ്പിച്ചിട്ടുള്ള ഏകാത്മകം മെഗാമോഹിനിയാട്ടത്തിൽ പങ്കെടുക്കുന്ന നർത്തകിമാർക്ക് നാളെ രാവിലെ 10.30 ന് തങ്കളം ദേവഗിരിയിൽ പരിശീലനം നൽകും. ഗുരുദേവൻ രചിച്ച കുണ്ഡലിനി പാട്ട് മോഹിനിയാട്ടത്തിലൂടെ അയ്യായിരത്തിൽപരം നർത്തകിമാരെ അണിനിരത്തി നടത്തുന്ന നൃത്താവിഷ്കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് കോതമംഗലം യൂണിയനിൽ പരിശീലനം നൽകുന്നത്. ഡാൻസ് അറിയാവുന്ന പതിനൊന്ന് വയസുമുതൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. നൃത്ത പരിപാടിയിൽ പങ്കെടുക്കുന്നവർ നാളെ (ഞായർ) രാവിലെ 10.30 ന് ദേവഗിരിയിൽ എത്തണമെന് വനിതാസംഘം യൂണിയൻ സെക്രട്ടറി മിനി രാജീവ് അറിയിച്ചു.