കൊച്ചി : കൗൺസിൽ ഒഫ് സി.ബി.എ. ഇ സ്‌കൂൾസ് കേരളയുടെ സംസ്ഥന കോർ കമ്മിറ്റി ഇന്ന് രാവിലെ 10ന് നെടുമ്പാശേരി ഗോൾഫ് വ്യൂ ഹോട്ടലിൽ ചേരും. സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് കൗൺസിൽ പ്രസിഡന്റ് ജോസ് തോമസ്, വർക്കിംഗ് പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ എന്നിവർ അറിയിച്ചു.