കൊച്ചി : അമേരിക്കൻ മലയാളി ദമ്പതികൾ നേതൃത്വം നൽകുന്ന ഓൺലൈൻ ടാക്സി സർവീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മേയർ സൗമിനി ജെയിൻ ഉദ്ഘാടനം നിർവഹിച്ചു.

തൃശൂർ സ്വദേശികളായ ഹരിദാസ് ചെമ്പുകാവും ഭാര്യ വനജ ചെമ്പുകാവും നേതൃത്വം നൽകുന്ന സെൻ ക്യാബ്സാണ് സർവീസ് ആരംഭിച്ചത്. അഞ്ചു വർഷം മുമ്പ് ബംഗളൂരുവിൽ ആരംഭിച്ച സർവീസ് രണ്ടു മാസം മുമ്പും തൃശൂരിലും ലഭ്യമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമാണിത്. ചെറുപട്ടണങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കുമെന്ന് ഹരിദാസ് പറഞ്ഞു.

#കൊച്ചിയിൽ 100 കാറുകളുമായാണ് തുടക്കം

#മൂന്നു മാസത്തിനകം 1000 കാറുകളാക്കും.

#യാത്രആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നതുവരെ

വാഹനം പൂർണമായും ട്രാക്ക് ചെയ്യപ്പെടും.