കൊച്ചി: എനർജി എഫിഷ്യൻസി ഫിനാൻസിംഗ് എന്ന വിഷയത്തിൽ 29 ന് എം.ജി റോഡിലെ ഹോട്ടൽ അബാദ് പ്ലാസയിൽ ശില്പശാല നടക്കും. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സും (ഫിക്കി) എനർജി മാനേജ്‌മെന്റ് സെന്ററും ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമതയിലൂടെ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തലാണ് ചർച്ച ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.