കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ചെന്നൈ ആസ്ഥാനമായ ദക്ഷിണേന്ത്യൻ കൗൺസിലിന്റെ വാർഷിക സമ്മേളനം നവംബർ 18, 19 തീയതികളിൽ കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ആദായനികുതി, ജി.എസ്.ടി, കമ്പനി നിയമങ്ങൾ, അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്‌സ് എന്നീ വിഷയങ്ങളിൽ പ്രഗത്ഭർ പ്രബന്ധം അവതരിപ്പിക്കും.
കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാ അംഗങ്ങൾ വ്യവസായ, വാണിജ്യ വ്യാപാര മേഖലയിലെ പ്രഗത്ഭർ എന്നിവർ പങ്കെടുക്കുമെന്ന് ഐ.സി.എ.ഐ ദക്ഷിണേന്ത്യൻ കൗൺസിൽ ചെയർമാൻ ജോമോൻ കെ. ജോർജ്, കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എറണാകുളം ശാഖാ ചെയർമാൻ പി.ആർ. ശ്രീനിവാസൻ എന്നിവർ അറിയിച്ചു.