കൊച്ചി : തിരുകൊച്ചി സർക്കാരിന്റെ സെക്രട്ടറിയായിരുന്ന കെ.എസ്. രാഘവന്റെ സ്മരണയ്ക്ക് എറണാകുളം എസ്.എൻ.വി സദനത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിക്കും. നവംബർ ഒമ്പതിന് രാവിലെ 9 മുതൽ സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. വരയ്ക്കാനുള്ള പേപ്പർ ഒഴികെ മത്സരത്തിനാവശ്യമായ വസ്തുക്കളും സ്കൂൾ ഐഡന്റിറ്റി കാർഡും കൊണ്ടുവരണം. താല്പര്യമുള്ളവർ നവംബർ മൂന്നിന് വൈകിട്ട് 5 നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും : 0484 2376445,2376199, 9446227346, 9526685794, 9895645696, 7306742797. ഇ മെയിൽ : snvsadanam.ernakulam@gmail.com