കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം എ) സംഘടിപ്പിച്ച ചടങ്ങിൽ പുതുമകളിലേയ്ക്കുള്ള മുന്നേറ്റം എന്ന വിഷയത്തിൽ ടാറ്റാസൺസ് ഇന്നവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് രവി അറോറ പ്രഭാഷണം നടത്തി.
കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്മോഹൻ നായർ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ബിബു പുന്നൂരാൻ നന്ദി പറഞ്ഞു.