അങ്കമാലി: അങ്കമാലി അഗ്നിരക്ഷാസുരക്ഷാസേനയുടെ നേതൃത്വത്തിൽ മേഖലയിലാകമാനം പുതുതലമുറയ്ക്കായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറും പ്രവൃത്തിപരിചയവും നൽകുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ്, കുട്ടി പൊലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കായി നിരവധി ബോധവത്കരണ പരിപാടികളുണ്ടാകും.
രണ്ടു മാസം മുൻപ് അങ്കമാലി സെന്റ് ആൻസ് കോളേജിൽ കേരളകൗമുദിയും അഗ്നി സുരക്ഷസേനയും നടത്തിയബോധവത്കരണ സെമിനാറും പ്രവൃത്തി പരിചയവും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.
അങ്കമാലി നഗരസഭയും, അയ്യമ്പുഴ, മഞ്ഞപ്ര, മലയാറ്റൂർ നീരീശ്വരം ,കാലടി ,കാഞ്ഞൂർ ശ്രീമൂല നഗരം,നെടുമ്പാശേരി പാറക്കടവ്, കറുകുറ്റി ,മൂക്കന്നൂർ,തുറവൂർ ,കുന്നുകര,ചെങ്ങമനാട് തുടങ്ങിയ പഞ്ചായത്തുകളുൾപ്പെടുന്ന മേഖലയിൽ വിദ്യാലയങ്ങളിലൂടെ ക്ലാസുകൾ പരിശീലനങ്ങളും നൽകാനാണ് സേന പദ്ധതികൾ ആവിഷ്കരിക്കുന്നത്.