ചോറ്റാനിക്കര: കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭ വക സുബ്രഹ്മണ്യപുരം ക്ഷേത്ര സന്നിധിയിൽ സപ്താഹയജ്ഞം തുടങ്ങി. 27 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പാറയിൽ പുരുഷൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിപ്പുറം നാരായണപ്പണിക്കരാണ് യജ്ഞാചാര്യൻ. ആറാം ദിവസമായ ഇന്ന് കുചേലഗതി ,തീർത്ഥയാത്ര ,സന്താനഗോപാലം എന്നീ ഭാഗങ്ങൾ പാരായണം ചെയ്യും.