അങ്കമാലി: ടെൽക്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ കുടുംബസംഗമവും ഇ.പി.എഫ് സെമിനാറും നവംബർ 2 ന് നടക്കും. അങ്കമാലി സി.എസ്.എ ഹാളിൽ രാവിലെ 10ന് നടക്കുന്ന സംഗമം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. ചാരിറ്റി ഫണ്ട് ഉദ്ഘാടനം നരസഭാ ചെയർപേഴ്‌സൻ എം.എ. ഗ്രേസി നിർവഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഇ.പി.എഫ് സെമിനാർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യം. ഡോ. വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.