കൊച്ചി : ഗാന്ധിദർശൻ സമിതിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ഗാന്ധിജിയുടെ 151-ാം ജന്മദിനാഘോഷ പരി പാടികൾക്ക് നാളെ (ഞായർ) തുടക്കമാകും. ആലുവ യു.സി. കോളേജിൽ ഗാന്ധിജി നട്ട മാവിൻചുവട്ടിൽ ഉച്ചയ്ക്ക് 2 ന് പുഷ്പാർച്ചനയോടെയാണ് തുടക്കം..

വെെ.എം.സി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി. ആഘോഷം ഉദ്ഘാടനം ചെയ്യും. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് മുൻമന്ത്രി വി.സി. കബീർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ വി.ഡി.സതീശൻ, അൻവർ സാദത്ത്, നിയുക്ത എം.എൽ.എ ടി.ജെ. വിനോദ് , എം.ജി. ശ്രീജിത്ത് , സാബു ആന്റണി, കമ്പറ നാരായണൻ, കറ്റാനം ഷാജി, ഡോ. ഗാന്ധി ശിവരാമൻ, ഹരിഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിക്കും. കുട്ടികൾക്കായി ചിത്രരചനാ മത്സരം , ഗാന്ധി ക്വിസ് മത്സരം എന്നിവ നടത്തും. സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. രജിസ്ട്രേഷന് ഫോൺ : 9446446363.