പനങ്ങാട്. ശ്രീ മുരുകാകാവടിസംഘം ഓഫീസിൽ നടന്ന യോഗത്തിൽ ശ്രീനാരായണസേവാസംഘം പനങ്ങാട് യൂണിറ്റ് പി.പി.രാജൻ ഉദ്ഘാടനംചെയ്തു. കെ.എം.രാമദാസ് അദ്ധ്യക്ഷ്യത വഹിച്ചു. ബോർഡ് മെമ്പർ അഡ്വ.എം.കെ.ശശീന്ദ്രൻ ആമുഖ പ്രസംഗം നടത്തി.ബോർഡ് മെമ്പർമാരായ സി.പി.മണി,കെ.ആർ.ലക്ഷ്മണൻ,എന്നിവർ പ്രസംഗിച്ചു.വനിതാസംഘം വൈസ് പ്രസിഡന്റ് ബിജിത ജലീഷ്,വനിതാപദ്ധതികൾ വിവരിച്ചു.വി.പി. അശോകൻ, പി.ആർ.അരവിന്ദക്ഷൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് പി.ആർ.അരവിന്ദൻ,സെക്രട്ടറി വി.പി.അശോകൻ, ട്രെഷറർ എം.എസ്.സുദേവൻ,വൈസ് പ്രസിഡന്റ് പി.ടി.സുധാകരൻ,ജോയിന്റ് സെക്രട്ടറി കെ.എം. ദിലീപ് എന്നിവരും കമ്മിറ്റി അംഗങ്ങളായി കെ.കെ.രാധാകൃഷ്ണൻ,കെ.പി.സോജൻ, വി. ദിപേഷ്,പി.ജി.മോഹനൻ, വിജയൻ ചാത്തൻ കോവിലിൽ,ടി.എ.സുരേഷ്,എന്നിവരേയും തിരഞ്ഞെടുത്തു.