kuzhi
പുത്തൻകുരിശിൽ ദേശീയ പാതയിൽ കുഴിയിൽ വീഴാതെ മണൽ ചാക്ക് വച്ച നിലയിൽ

കോലഞ്ചേരി: കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ പുത്തൻകുരിശിലെ കുഴികടമ്പയായി.രണ്ടു മാസം മുമ്പ് കുന്നിക്കുരു പോലെ രൂപപ്പെട്ട കുഴി ഇന്ന് കുന്നോളമുള്ള കുഴിയായി മാറി. ദിനം പ്രതി നൂറു കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. റോഡിന്റെ മറ്റു ഭാഗങ്ങളിൽ കുഴി ഇല്ലാതിരിക്കെ പുത്തൻകുരിശിലെ കുഴിയറിയാതെ എത്തുന്ന ഇരു ചക്ര വാഹന യാത്രികർ കുഴിയിൽ വീണുള്ള അപകടങ്ങളും പതിവാണ്. സമീപത്തുള്ള കാനയിൽ നിന്നും മലിന ജലം മഴ വെള്ളത്തോടൊപ്പം കുഴിയിലേയ്ക്ക് ഒഴുകിയെത്തുന്നുമുണ്ട്. വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ മലിന ജലം വഴിയാത്രക്കാരുടെ മേൽ പതിക്കുന്നുമുണ്ട്. ടാറിംഗ് നടത്തി കുഴികൾ അടച്ചാൽ മാത്രമാണ് അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.

മലിന ജലം വഴിയാത്രക്കാരുടെ മേൽ പതിക്കുന്നു

ഗതാഗത കുരുക്കും ഏറി